ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന സാമന്തയുടെ ആദ്യത്തെ ശമ്പളം എത്രയാണെന്ന് അറിയാമോ!
text_fieldsതെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് സാമന്ത. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് സാം. ഇപ്പോഴിത തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലായിട്ടുണ്ട്.
500 രൂപയാണ് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലമെന്നാണ് നടി പറയുന്നത്. ഒരു ആരാധകന്റെ ചോദ്യത്തിനായിരുന്നു മറുപടി. നടിയുടെ വാക്കുകൾ ഇങ്ങനെ...' 500 രൂപയാണ് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം. അത് സിനിമയിൽ നിന്നല്ല. ഒരു ഹോട്ടലിൽ കോൺഫറൻസിൽ ഹോസ്റ്റായി ജോലി ചെയ്തപ്പോഴായിരുന്നു. 10ാം ക്ലാസിലോ 11ാം ക്ലാസിലോ ആയിരുന്നു. അന്ന് എട്ട് മണിക്കൂർ ജോലി ചെയ്തു'; പഴയ കാലത്തെ കുറിച്ച് ഓർത്തെടുത്തു കൊണ്ട് സാമന്ത പറഞ്ഞു.
ഇന്ന് തെന്നിന്ത്യൻ സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് സാമന്ത. പുഷ്പ സിനിമയിലെ ഗാനം സൂപ്പർ ഹിറ്റായതോടെ നടിയുടെ താരമൂല്യം വർധിച്ചത്. ബോളിവുഡ് മാധ്യമം പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്ന പ്രകാരം മൂന്ന് മുതൽ 5 കോടിവരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്.
2010 ലാണ് സാമന്ത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണെതാണ്ടി വരുവായ'യുടെ തെലുങ്ക് പതിപ്പിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് തെലുങ്കിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. ഫാമിലിമാൻ സീരീസിലൂടെയാണ് ബോളിവുഡിൽ അടിത്തറ ഉറപ്പിച്ചത്. വിജയ് ദേവരകൊണ്ടക്കൊപ്പമുള്ള ഖുഷിയാണ് ഇനി പുറത്ത് വരാനുളള നടിയുടെ ചിത്രം. റൊമന്റിക് മൂവിയാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

