Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശസ്ത നടി സൈറ ബാനു ആശുപത്രിയില്‍

text_fields
bookmark_border
Saira Banu
cancel

മുംബൈ: പ്രശസ്ത നടി സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം വർധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സൈറ ബാനു. എന്നാൽ, ആരോഗ്യനില മെച്ചപ്പെട്ടതായി​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോവിഡ്​ പരിശോധന നടത്തിയെങ്കിലും നെഗറ്റിവ്​ ആണ്​. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാനായേക്കുമെന്ന് ബന്ധ​പ്പെട്ടവർ അറിയിച്ചു.

അന്തരിച്ച പ്രമുഖ നടന്‍ ദിലീപ് കുമാറിന്‍റെ ഭാര്യയാണ് സൈറ ബാനു. ദിലീപ് കുമാറിന്റെ വിയോഗത്തിന് ശേഷം അവർ മാനസികമായും ശാരീരികമായും തളർന്നിരുന്നു.

1961ല്‍ ഷമ്മി കപൂറിന്റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സൈറയുടെ അരങ്ങേറ്റം. 1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. ദിലീപ് കുമാറിന് 44 വയസുള്ളപ്പോഴാണ് 22 വയസായ സൈറയുമായി വിവാഹം നടന്നത്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Saira Banu, 77, Admitted To Hinduja Hospital, Currently In ICU
Next Story