Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായുള്ള വിവാഹം; നിഷേധിച്ച് ടെലിവിഷൻ താരം

text_fields
bookmark_border
Actress Ridhima Pandit REACTS To Reports Of Upcoming Shaadi With Shubman Gill
cancel

ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായിട്ടുള്ള വിവാഹ വാർത്ത നിഷേധിച്ച് ടെലിവിഷൻ താരം റിധിമ പണ്ഡിറ്റ്. ഇരുവരും ഡേറ്റിങ്ങിലാണെന്നും ഉടൻ വിവാഹിതരാവുമെന്നും റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും താൻ രഹസ്യമായി വിവാഹം കഴിക്കില്ലെന്നും നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി. നടിയുടെ വിഡിയോ വൈറലായിട്ടുണ്ട്.

മാധ്യമപ്രവർത്തകരുടെ ഫോൺ കോളുകൾ കേട്ടാണ് ഞാൻ ഇന്ന് ഉണർന്നത്. ഒരുപാട് കോളുകൾ വന്നിരുന്നു. എല്ലാവർക്കും വരാൻ പോകുന്ന എന്റെ വിവാഹത്തെക്കുറിച്ചാണ് അറിയേണ്ടത്. എന്നാൽ പ്രചരിക്കുന്നത് വാസ്തവമല്ല. എന്റെ വിവാഹം ആയിട്ടില്ല.ഇതുപോലൊരു പ്രധാനപ്പെട്ട കാര്യം എന്റെ ജീവിതത്തിൽ സംഭവിക്കുകയാണെങ്കിൽ, ഞാൻ തന്നെ അത് നിങ്ങളെ അറിയിക്കും. ഈ വാർത്തയിൽ യാതൊരു സത്യവുമില്ല- നടി വിഡിയോയിൽ പറഞ്ഞു.

ബോളിവുഡ് മാധ്യമമാണ് വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തത്. 2024 ഡിസംബറിൽ രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചാണ് വിവാഹമെന്നും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുകയെന്നുമായിരുന്നു റിർപ്പോർട്ട്. വിവാഹത്തിൽ ഫോണോ മാധ്യമ കവറേജോ അനുവദിക്കില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ വിവാഹത്തെക്കുറിച്ച് ക്രിക്കറ്റ് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം മുൻ ക്രിക്കറ്റ് താരം സചിൻ തെണ്ടുൽക്കറുടെ മകൾ സാറയും ശുഭ്മാൻ ഗില്ലും തമ്മിൽ ഡേറ്റിങ്ങിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും പൊതുസ്ഥലങ്ങളിൽ ഒന്നിച്ച് എത്താറുണ്ട്. എന്നാൽ സാറയോ ശുഭ്മാൻ ഗില്ലോ പ്രണയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Ridhima Pandit REACTS To Reports Of 'Upcoming Shaadi' With Shubman Gill
Next Story