സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ സംഭവത്തിന് പിന്നാലെ രാജിവെച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നന്ദിയറിയിച്ച് നടി രഞ്ജിനി. ഏതെങ്കിലും രാഷ്ട്രീയ ബന്ധമുള്ള വ്യക്തികളെ വനിതാകമീഷൻ പോലുള്ള ഏജൻസികളുടെ തലപ്പത്തേക്ക് നിയമിക്കരുതെന്നാണ് സർക്കാരിനോടുള്ള അഭ്യർഥനയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ നടി വ്യക്തമാക്കി.
രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നിങ്ങൾ രാജിവെച്ചതിന് നന്ദിയുണ്ട് മാഡം...
വനിതാകമീഷൻ പോലുള്ള ഏജൻസികളുടെ തലപ്പത്തേക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമുള്ള വ്യക്തികളെ നിയമിക്കരുതെന്നാണ് സർക്കാരിനോടുള്ള ഞങ്ങളുടെ അഭ്യർഥന. കാരണം അത്തരക്കാരുടെ അനാവശ്യമായ സ്വാധീനവും പക്ഷപാതപരമായ നടപടികളും ഇരകൾ അനീതിയും പക്ഷപാതവും നേരിടുന്നതിലേക്ക് നയിക്കും. കൂടാതെ, ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും ധാർമ്മികത, സ്വകാര്യത, ഭരണഘടനാ അവകാശങ്ങൾ എന്നിവ ലംഘിക്കുന്ന കൗൺസിലിങ് മീഡിയ പ്രോഗ്രാമുകൾ ദയവായി നിരോധിക്കുക നിരവധി വർഷങ്ങളായി ഞാൻ അതിനെതിരെ ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിലൂടെ നമ്മുടെ രാജ്യത്തിന് മറ്റൊരു 'കേരള മോഡൽ' സംഭാവന ചെയ്യാൻ നമുക്കാവെട്ട...