ഇനി കുറച്ച് കാലം സിനിമയിലേക്കില്ല; മേക്കോവറിനെ കുറിച്ച് പ്രയാഗ മാർട്ടിൻ
text_fieldsനടി പ്രയാഗ മാർട്ടിന്റെ മേക്കോവർ സോഷ്യൽ മിഡിയയിലും ആരാധകർക്കിടയിലും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ രൂപ മാറ്റത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തുകയാണ് നടി. മേക്കോവറിന് വേണ്ടിയല്ല മുടിക്ക് കളർ ചെയ്തത്. സംഭവിച്ചു പോയതാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിൽ പറഞ്ഞു. സി.സി.എല്ലിന്റെ ബ്രാൻഡ് അംബാസഡറാണ് നടി. കൂടാതെ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും വ്യക്തമാക്കി.
സി.സി.എല്ലിന്റെ ഭാഗമായി നടത്തിയ മേക്കോവർ അല്ല ഇത്. മുടി കളർ ചെയ്യാൻ പോയപ്പോൾ സംഭവിച്ചു പോയതാണ്. മേക്കോവർ നടത്തണമെന്ന് ഉദ്ദ്യേശിച്ചിട്ടുമില്ല. മുടി വെട്ടിയപ്പോൾ കളർ ചെയ്തേക്കാമെന്ന് കരുതി. ഞാൻ വിചാരിച്ച കളർ ഇതായിരുന്നില്ല. അബദ്ധം പറ്റിയതാണ്. മനഃപൂർവം മാറ്റിയതല്ല -പ്രയാഗ പറഞ്ഞു.
ഇനി കുറച്ച് കാലം സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന് കാരണമൊന്നുമില്ല. എനിക്ക് തോന്നി, ബ്രേക്ക് എടുക്കുന്നു. നിലവിൽ ഒരു സിനിമയും കമിറ്റ് ചെയ്തിട്ടുമില്ല. അതുകൊണ്ട് പിന്നെ ഏത് ലുക്കായാലും കുഴപ്പമില്ലല്ലോ- നടി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.