Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎനിക്കും ലാലിനും...

എനിക്കും ലാലിനും ശങ്കറിനും പുതുജീവിതം കിട്ടിയിട്ട് 40 വർഷം; നന്ദി പറഞ്ഞ്​ പൂർണിമ

text_fields
bookmark_border
എനിക്കും ലാലിനും ശങ്കറിനും പുതുജീവിതം കിട്ടിയിട്ട് 40 വർഷം; നന്ദി പറഞ്ഞ്​ പൂർണിമ
cancel

40 വർഷം മുമ്പ്​ ഒരു ക്രിസ്മസ് ദിനത്തിൽ തനിക്ക്​ പുതുജീവൻ നൽകിയ സിനിമയെ ഓർത്തെടുക്കുകയാണ്​ നടി പൂർണിമ ഭാഗ്യരാജ്​. ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ​ വിരിഞ്ഞ​ പൂക്കൾ' 1980 ഡിസംബർ 25നാണ്​ റിലീസ്​ ആയത്​. ഈ സിനിമയിലൂടെയാണ്​ മോഹൻലാൽ, ശങ്കർ, പൂർണിമ എന്നിവർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്​.

'തിരനോട്ടം' എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യം അഭിനയിച്ചതെങ്കിലും പുറത്തിറങ്ങിയ ആദ്യചിത്രം 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ആയിരുന്നു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മനോഹര സിനിമയിലൂടെ മോഹൻലാലിനും ശങ്കറിനും എനിക്കും പുതുജീവൻ കിട്ടിയിട്ട്​ ഇന്ന്​ 40 വർഷം. നന്ദി അപ്പച്ചൻ, നവോദയ, സംവിധായകൻ ഫാസിൽ'- പൂർണിമ ഇൻസ്റ്റഗ്രാമിൽ എഴുതി. സിനിമയുടെ വിജയാഘോഷവേളയിൽ മോഹൻലാലും ശങ്കറും പൂർണിമയും നിർമാതാവ്​ നവോദയ അപ്പച്ചനൊപ്പം നിൽക്കുന്ന ചിത്രവും അവർ പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poornima BhagyarajManjil Virinja Pookkal
Next Story