Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഞങ്ങളെല്ലാം...

'ഞങ്ങളെല്ലാം ഒപ്പമുണ്ട്'; നടൻ സിദ്ധാർഥിനും കുടുംബത്തിനും പിന്തുണയുമായി പാർവതി

text_fields
bookmark_border
sidhaarth and parvathy
cancel

കോഴിക്കോട്: ബി.ജെ.പി ഐ.ടി സെല്ലിന്‍റെ നേതൃത്വത്തിൽ വ്യാപക ഭീഷണി നേരിടുന്ന നടനും സംഘ്പരിവാറിന്‍റെ നിരന്തര വിമർശകനുമായ സിദ്ധാർഥിനും കുടുംബത്തിനും പിന്തുണയുമായി നടി പാർവതി തിരുവോത്ത്. 'സിദ്ധാർഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' -പാർവതി ട്വീറ്റ് ചെയ്തു.


ബി.ജെ.പിയെ വിമർശിക്കുന്നതിന്‍റെ പേരിൽ തനിക്കും കുടുംബത്തിനും ​േനരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാ​ണ്​ പ്രവർത്തകരിൽനിന്ന് ഉണ്ടായതെന്ന് സിദ്ധാർഥ് നേരത്തെ വ്യക്തമാക്കിയിരുന്നു​.

'എന്‍റെ ഫോൺനമ്പർ തമിഴ്​നാട്​ ബി.ജെ.പിയും ബി.ജെ.പി ഐ.ടി സെല്ലും ചോർത്തി. 24 മണിക്കൂ​റിനിടെ 500ൽ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ്​ തനിക്കും തന്‍റെ കുടുംബത്തിനും ലഭിച്ചത്​. ​എല്ലാ നമ്പറുകളും (ബി.ജെ.പി ബന്ധമുള്ളവയാണ്​) പൊലീസിന്​ കൈമാറി.

ഞാൻ നിശബ്​ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കൂ' -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്​ ഷായെയും ടാഗ്​ ചെയ്​ത്​ സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു. ബി.ജെ.പി പ്രവർത്തകരുടെ കമന്‍റുകൾ പങ്കുവെച്ച്​ മറ്റൊരു ട്വീറ്റും സിദ്ധാർഥ്​ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddharthParvathy Thiruvothu
News Summary - actress parvathy extends support to actor siddharth
Next Story