സൈബർ ആക്രമണം? ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി നവ്യ നായർ
text_fieldsകഴിഞ്ഞ കുറച്ചുനാളുകളായി നടി നവ്യ നായർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനമാണ് ഉയരുന്നത്. അടുത്തിടെ നടിയുടെ ജന്മനാടായ മുതുകുളത്തെ കുറിച്ച് പറഞ്ഞത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. 'മുതുകുളം ഒരു കുഗ്രാമമാണെന്നും എവിടെ തിരിഞ്ഞാലും കുളങ്ങളും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാ'ണെന്നായിരുന്നു നവ്യ പറഞ്ഞത്.
ഒരു റിയാലിറ്റി ഷോയിൽ സാന്യാസിമാരെ കുറിച്ച് നടി പറഞ്ഞതും വിലയ ചർച്ചയായിരുന്നു.സന്യാസിമാർ തങ്ങളുടെ അന്തരികാവയങ്ങൾ പുറത്ത് എടുത്ത് ക്ലീൻ ചെയ്തുവെക്കുമെന്നാണ് നവ്യ പറഞ്ഞത്. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകൾ നവ്യക്ക് നേരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ഇപ്പോഴിതാ ഫേസ്ബുക്കിലെ കമന്റ് ബോക്സ് മ്യൂട്ട് ചെയ്തിരിക്കുകയാണ് നവ്യ നായർ. ഫേസ്ബുക്കിലൂടെയുളള സൈബർ ആക്രമണമാണെന്നാണ് വിവരം. എന്നാൽ ഇൻസ്റ്റഗ്രാമിൽ കമന്റ് ബോക്സ് ഒഴിവാക്കിയിട്ടില്ല.
ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം ലൈവിലെത്തിയ നവ്യയെ പരിഹസിച്ചുകൊണ്ട് ഒരു ആരാധകൻ എത്തിയിരുന്നു. ഗ്രീസിലെ ഒരു തടാകത്തിൽ മുന്നിൽ നിന്നായിരുന്നു താരം ലൈവിൽ എത്തിയത്. 'ചേച്ചി കിഡ്‌നി ആ വെള്ളത്തില്‍ കഴുകി എടുക്കാമോ' എന്നായിരുന്നു കമന്റ് . എന്നാൽ ഇതിന് ഉഗ്രൻ മറുപടി ലൈവിലൂടെ തന്നെ നടി കൊടുക്കുകയും ചെയ്തു. 'ഞാന്‍ ഇന്നലെ കിഡ്‌നി കഴുകി ശരിയായി തിരിച്ച് വച്ചു. ഇനി ഇപ്പോൾ കഴുകുന്നില്ല. ഇന്നലെ ഞങ്ങള്‍ സെയ്‌ലിംഗിന് ഒക്കെ പോയപ്പോള്‍ കിഡ്‌നി കഴുകി' എന്നാണ് നടി പ്രതികരിച്ചത്. നവ്യയുടെ വിഡിയോ വൈറലായിരുന്നു.
‘ജാനകി ജാനെ’യാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഇരുട്ടിനെ ഭയപ്പെടുന്ന ജാനകി എന്ന കഥാപാത്രത്തെയാണ് നവ്യ ചിത്രത്തിൽ അവതരിപ്പിച്ചത്. സെജുകുറുപ്പായിരുന്നു നായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

