Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാമിലി സ്റ്റാർ പരാജയം; പ്രതിഫലം ഉയർത്തി മൃണാൽ താക്കൂർ, പുതിയ ചിത്രങ്ങൾക്കായി വാങ്ങുന്നത്...

text_fields
bookmark_border
ഫാമിലി സ്റ്റാർ പരാജയം; പ്രതിഫലം ഉയർത്തി മൃണാൽ താക്കൂർ, പുതിയ ചിത്രങ്ങൾക്കായി വാങ്ങുന്നത്...
cancel

ദുൽഖർ സൽമാന്റെ സീതാരാമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് മൃണാൽ താക്കൂർ. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിലെ നടിയുടെ കഥാപാത്രം ഭാഷ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നാനിക്കൊപ്പമുള്ള 'ഹായ് നന്ന'യും മികച്ച കാഴ്ചക്കാരെ നേടി. വിജയ് ദേരവരകൊണ്ട ചിത്രമായ ഫാമിലിസ്റ്റാർ ആണ് ഏറ്റവും പുതിയ ചിത്രം. എന്നാൽ ഈ സിനിമ പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല.

ഇപ്പോഴിതാ മൃണാൽ താക്കൂർ പ്രതിഫലം ഉയർത്തിയതായി റിപ്പോർട്ട്. അഞ്ച് കോടിയാണ് പുതിയ സിനിമകൾക്കായി വാങ്ങുന്നതത്രേ.ഫാമിലി സ്റ്റാറിന് മൂന്ന് കോടി രൂപയായിരുന്നു നടി പ്രതിഫലമായി വാങ്ങിയതെന്ന് തെലുങ്ക് സിനിമ മാധ്യമങ്ങൾ പറയുന്നു. ഫാമിലിസ്റ്റാർ പരാജയമായിരുന്നെങ്കിലും മികച്ച ചിത്രങ്ങൾ നടിയെ തേടി എത്തുന്നുണ്ട്.

ടെലിവിഷൻ ഷോയിലൂടെയാണ് മൃണാൽ അഭിനയരംഗത്ത് എത്തുന്നത്. മുജ്‌സെ കുച്ച് കെഹ്തി യേ, ഖമോഷിയാൻ എന്ന സീരിയലിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് മറാത്തി ചിത്രങ്ങളിലൂടെ സിനിമയിലേക്കെത്തിയ മൃണാൽ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. ഹിന്ദിയിൽ ബട്‌ല ഹൗസ്, സൂപ്പർ 30, തൂഫാൻ, 'ലസ്റ്റ് സ്റ്റോറീസ് 2', 'ജേഴ്‌സി', 'മെയ്ഡ് ഇൻ ഹെവൻ സീസൺ 2, 'പിപ്പ' എന്നിവയാണ് ചിത്രങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actress Mrunal Thakur fee hiked, per movie she is now charging Rs…
Next Story