വിലകുറച്ച് കാണരുത്, ഇനി തടി കുറച്ച ഖുശ്ബുവിനെ കാണാം
text_fieldsചെന്നൈ: നടി ഖുശ്ബു സുന്ദറിന്‍റെ മേക്കോവര്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 20 കിലോയോളം ഭാരമാണ് താരം കുറച്ചത്. ഇതോടെ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.
'നിശ്ചയദാർഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്' എന്ന അടിക്കുറിപ്പോടെയാണ് 51കാരി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ''എന്‍റെ ഏറ്റവും മികച്ച ആരോഗ്യാവസ്ഥയില്‍ ഞാനെത്തിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്, നിങ്ങളുടെ ആശങ്കക്ക് നന്ദി. ഞാൻ ഇതുവരെ ഇത്രയും ഫിറ്റ് ആയിട്ടില്ല. തടി കുറക്കാനും ഫിറ്റ്‌നസ് നേടാനും ഞാൻ ഇവിടെ 10 പേരെയെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ടെങ്കിൽ, അതാണ് എന്‍റെ വിജയം'' ഖുശ്ബു കുറിച്ചു. കഠിനമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയുമാണ് താന്‍ ഭാരം കുറച്ചതെന്നും താരം പറയുന്നു.
ബാലതാരമായി സിനിമയിലെത്തിയ ഖുശ്ബു തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 'തോഡിസി ബേവഫായി' എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. രജനികാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി നടി അഭിനയിച്ചിട്ടുണ്ട്. അണ്ണാത്തൈ ആണ് അവസാനം വേഷമിട്ട ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

