Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസുഖമൊന്നുമില്ല, സുഖമായിരിക്കുന്നു; അമ്പരപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച്​ നടി ഖുഷ്​ബു

text_fields
bookmark_border
അസുഖമൊന്നുമില്ല, സുഖമായിരിക്കുന്നു; അമ്പരപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച്​ നടി ഖുഷ്​ബു
cancel

ഒന്നു മെലിഞ്ഞാൽ, അയ്യോ ക്ഷീണിച്ചുപോയല്ലോ അസുഖം വല്ലതും ഉണ്ടോ എന്ന്​ ചോദിക്കുന്നവരാണ്​ നമ്മൾ. അത്തരം ചോദ്യങ്ങൾക്ക്​ നട​ുവിലാണ്​ ഇപ്പോൾ തെന്നിന്ത്യൻ ​നടി ഖുഷ്​ബു. അൽഭുതപ്പെടുത്തുന്ന തന്‍റെ പുതിയ ചിത്രങ്ങളുമായാണ്​ അവർ സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്​.



ശരീരഭാരം കുറച്ചപ്പോള്‍ അസുഖമാണോ എന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായാണ്​ അവർതന്നെ രംഗത്തെത്തിയിരിക്കുന്നത്​. 20 കിലോ കുറച്ചെന്നാണ് നടി ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തത്. ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലാണ് താനിപ്പോഴുള്ളതെന്നും അവര്‍ കുറിച്ചു. നിങ്ങള്‍ സ്വയം നോക്കുക, ഓര്‍ക്കുക. ആരോഗ്യമാണ് സമ്പത്ത്. എനിക്ക് എന്തോ അസുഖമാണെന്ന് വിചാരിച്ച് വിവരങ്ങള്‍ അന്വേഷിച്ചവര്‍ക്ക് നന്ദി. ഇത്രയും ആരോഗ്യവതിയായി മുമ്പൊരിക്കലും ഇരുന്നിട്ടില്ല.



പത്തുപേര്‍ക്കെങ്കിലും താന്‍ കാരണം പ്രചോദനമുണ്ടായാല്‍ താന്‍ വിജയിച്ചുവെന്നും അവര്‍ ട്വീറ്റ് ചെയ്തു. തടി കുറക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളും ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്. ടീറ്റിനടിയിൽ നടിയെ പുതുഭാവത്തിൽ കാണാൻ സാധിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് ആരാധകരും രംഗത്തെത്തി. തടി കുറച്ച ചി​ത്രങ്ങൾ പലരും പങ്കുവെക്കുന്നുണ്ട്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actress Khushbu weight loss
Next Story