നടി ജയശ്രീ രാമയ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
text_fieldsബെംഗളൂരു: കന്നഡ ബിഗ് ബോസ് മുൻതാരവും സിനിമാ നടിയുമായ ജയശ്രീ രാമയ്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാഗഡി റോഡ് പ്രഗതി ലേഔട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ജയശ്രീയെ കണ്ടെത്തിയത്. കുറച്ചു മാസമായി ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് അടിമയായിരുന്നു എന്നാണ് അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
കന്നഡ ബിഗ്‌ബോസിന്‍റെ മൂന്നാം എപ്പിസോഡിലൂടെയാണ് ജയശ്രീ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. മോഡലിങ് രംഗത്തു നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. ഞായറാഴ്ച രാത്രിയാകാം മരണം നടന്നത് കരുതപ്പെടുന്നു. നേരത്തെ, സമൂഹമാധ്യമങ്ങളില്‍ നടി ആത്മഹത്യയെ കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. 2020 ജൂലൈ 22ന് ജയശ്രീ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. 'ഞാൻ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട പറയുന്നു' എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്. പോസ്റ്റ് ചർച്ചയായപ്പോൾ അത് ഡിലീറ്റ് ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.
താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്നങ്ങളില്ല, പക്ഷേ വിഷാദവുമായി പൊരുതാൻ സാധിക്കുന്നില്ല, തന്‍റെ മരണം മാത്രമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത് എന്നിങ്ങനെെയാക്കെ ചൂണ്ടിക്കാട്ടി ജൂലൈ 25ന് താരം ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിച്ചിരുന്നു. വ്യക്തിപരമായി നിരവധി പ്രശ്നങ്ങളുണ്ടെന്നും കുട്ടിക്കാലം മുതൽ വഞ്ചിക്കപ്പെട്ടെന്നുമൊക്കെ അവർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

