നടി ചാർമിളയുടെ സഹോദരി അഞ്ജലീന അന്തരിച്ചു
text_fieldsനടി ചാർമിളയുടെ സഹോദരി അഞ്ജലീന അന്തരിച്ചു. സോഷ്യൽ മിഡിയയിലൂടെ ചാർമിള തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. 'എന്റെ സഹോദരി ആഞ്ജലീന അന്തരിച്ചു. ആത്മാവിന് വേണ്ടി പ്രാർഥിക്കണം'- നടി ചിത്രത്തിനോടൊപ്പം കുറിച്ചു. - ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ആരാധകർ എത്തിയിട്ടുണ്ട്.
ചാര്മിളയുടെ ഏകസഹോദരിയാണ് ആഞ്ജലീന. വെറ്റിനറി ഡോക്ടറും എസ്.ബി.ഐ ഉദ്യോഗസ്ഥനുമായ മനോഹറാണ് പിതാവ്. ഹെയ്സിനാണ് അമ്മ.
ഒരു ഇടവേളക്ക് ശേഷം ചാർമിള വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് അഭിനയത്തിൽ നിന്ന് വിട്ടു നിന്നത്. ഇപ്പോൾ മകനോടൊപ്പം ചെന്നൈയിലാണ് താമസം.
തമിഴിലൂടെ വെളളിത്തിരയിൽ എത്തിയ ചാർമിള മോഹൻലാൽ ചിത്രമായ ധനത്തിലൂടെയാണ് മലയാളത്തിൽ ചവടുവെക്കുന്നത്. കേളി, അങ്കിൾ ബൺ, പ്രിയപ്പെട്ട കുക്കൂ, കാബൂളിവാല, കടൽ, കമ്പോളം, കളമശ്ശേരിയിൽ കല്യാണയോഗം, കിള്ളിക്കുറിശ്ശിയിലെ കുടുംബമേള, ഗജരാജമന്ത്രം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

