Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവിതത്തിലെ പുതിയ ഘട്ടം; നടി ബിപാഷ ബസു അമ്മയാകാന്‍ പോകുന്നു...

text_fields
bookmark_border
2016 ലാണ് ബിപാഷ ബസുവും കരൺ ഗ്രോവറും വിവാഹിതരാവുന്നത്
Actress Bipasha Basu announce her first pregnancy, Emotional Write Up Went Viral
cancel

അമ്മയാവാൻ തയാറെടുക്കുകയാണ് നടി ബിപാഷ ബസു. ഭർത്താവ് കരൺ സിങ് ഗ്രോവറിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വീട്ടിൽ പുതിയ അതിഥി എത്തുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ബേബി ബംപ് കാണിച്ചു കൊണ്ടുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ടിനോടൊപ്പം ഒരു ഹൃദയസ്പർശിയായ കുറിപ്പും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

'ഞങ്ങളുടെ ജീവിത്തില്‍ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രകാശം. ഇതു ഞങ്ങളെ പഴയതിലും കൂടുതല്‍ പൂര്‍ണമാക്കുന്നു. രണ്ട് വ്യക്തികളായിരുന്ന ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും ഒരേ മനസുള്ള രണ്ടു പേരായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി എത്തുകയാണ്. ഞങ്ങളുടെ സ്‌നേഹത്തില്‍ നിന്ന് പിറവിയെടുക്കുന്ന ഒരു സൃഷ്ടി. കുഞ്ഞ് ഉടന്‍ ഞങ്ങളോടൊപ്പം ചേരും. അതു ഞങ്ങളുടെ സന്തോഷം കൂട്ടും. നിങ്ങളുടെ പ്രാര്‍ഥനക്കും ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി. എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുക. ഞങ്ങളുടെ ഒരു ഭാഗമാവുക'- ബിപാഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2015 ലാണ് നടി ബിപാഷ ബസുവും കരൺ ഗ്രോവറും പ്രണയത്തിലാവുന്നത്. 2016 ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2001 ൽ ആണ് ബിപാഷ ബസു ബോളിവുഡിൽ എത്തുന്നത്. ആദ്യ ചിത്രമായ അജ്നബിയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. എലോൺ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

മിനിസ്ക്രീനിലൂടെയാണ് കരൺ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ദില്‍ മില്‍ ഗയേ, ഖുബൂല്‍ ഹേ തുടങ്ങിയ പരമ്പരകള്‍ നടന് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തു. എലോണ്‍, ഹേറ്റ് സ്റ്റോറി 3 തുടങ്ങിയവയാണ് കരൺ അഭിനയിച്ച ചിത്രങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story