Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടി ഭാമക്കെതിരെ സൈബർ...

നടി ഭാമക്കെതിരെ സൈബർ ആക്രമണം

text_fields
bookmark_border
നടി ഭാമക്കെതിരെ സൈബർ ആക്രമണം
cancel

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയതിന് കുടത്ത് വിമർശനം നേരിടുന്ന നടി ഭാമക്കെതിരെ സൈബര്‍ ആക്രമണം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമർശനങ്ങൾ നേരിടുകയാണ് നടി. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായതായി നടൻ സിദ്ദിഖും ഭാമയും നേരത്തേ മൊഴി നല്‍കിയിരുന്നു.

എന്നാല്‍, സാക്ഷി വിസ്താരത്തിനിടെ രണ്ടുപേരും ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവും നടി ബിന്ദു പണിക്കരും നേരത്തെ തന്നെ കൂറുമാറിയിരുന്നു.

പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഭാമയും സിദ്ദിഖും കഴിഞ്ഞ ദിവസം കൂറുമാറിയതിനെ തുടര്‍ന്ന് രൂക്ഷവിമര്‍ശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ രംഗത്തെത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress bhamacyber attackactress attack
Next Story