Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഐ ലൗ യൂ, ചീഫ്​...

'ഐ ലൗ യൂ, ചീഫ്​ മിനിസ്റ്റർ. താങ്കൾ പ്രതീക്ഷയുടെ വെട്ടം നൽകുന്നു'- മുഖ്യമന്ത്രിയെ പ്രശംസിച്ച്​ ഐശ്വര്യ ലക്ഷ്മി

text_fields
bookmark_border
ഐ ലൗ യൂ, ചീഫ്​ മിനിസ്റ്റർ. താങ്കൾ പ്രതീക്ഷയുടെ വെട്ടം നൽകുന്നു- മുഖ്യമന്ത്രിയെ പ്രശംസിച്ച്​ ഐശ്വര്യ ലക്ഷ്മി
cancel

കേരളത്തിൽ കോവിഡ്​ വ്യാപനം ചെറുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടികളെ പ്രശംസിച്ച്​ നടി ഐശ്വര്യ ലക്ഷ്​മി. ഒരു കോടി കോവിഡ് വാക്സിനുകള്‍ വാങ്ങുമെന്ന്​ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ട്വീറ്റ്​ പങ്കുവെച്ചായിരുന്നു ഐശ്വര്യയുടെ അഭിനന്ദനം.

'ഐ ലൗ യൂ ചീഫ് മിനിസ്റ്റർ' എന്ന മുഖവുരയോടെയാണ്​ താരത്തിന്‍റെ പോസ്​റ്റ്​ തുടങ്ങുന്നത്. 'എനിക്ക് മുഖ്യമന്ത്രിയെ ഇഷ്​ടമാണ്. എനിക്ക്​ പ്രത്യേകിച്ച് ഒരു രാഷ്​ട്രീയ പാർട്ടിയോടും ആഭിമുഖ്യമില്ല. പക്ഷേ, നമ്മുടെ സംസ്ഥാനത്തെ കാര്യങ്ങൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ അതീവ സന്തോഷം തോന്നുന്നു. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ കഠിനകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ വെട്ടം നല്‍കുന്നു'- ഐശ്വര്യ കുറിച്ചു. ഐശ്വര്യ ലക്ഷ്മിക്ക് കഴിഞ്ഞ ഏപ്രില്‍ എട്ടിന് കോവിഡ് ബാധിച്ചിരുന്നു. നിരവധി ദിവസം വീട്ടില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞ താരം പിന്നീട് രോഗമുക്തയാവുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiswarya lakshmiPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Actress Aishwarya Lekshmi thanks chief minister Pinarayi Vijayan
Next Story