ഹൃദയാഘാതത്തെ തുടർന്ന് നടൻ താരക രത്ന ആശുപത്രിയിൽ
text_fieldsനടനും സൂപ്പർ സ്റ്റാർ ബാലകൃഷ്ണയുടെ സഹോദരപുത്രനുമായ നന്ദമൂരി താരക രത്നയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. അതേസമയം താരകരത്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും നടൻ ബാലകൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. വിദഗ്ദ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ട് പോകൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
പദയാത്രയിൽ സംഘം ലക്ഷ്മിപുരം ശ്രീവരദരാജ സ്വാമി ക്ഷേത്രത്തിലും ഒരു പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങളിലും പങ്കെടുത്തിരുന്നു. പള്ളിയിൽ നിന്ന് പുറത്തു ഇറങ്ങി വരുന്നതിനിടെയാണ് നടന് ഹൃദയാഘാതമുണ്ടായത്. നിലവിൽ ഐ.സി.യുവിലാണ്.
2002 ലാണ് താരക രത്ന ടോളിവുഡിൽ ചുവട് വയ്ക്കുന്നത്.'ഒകടോ നമ്പർ കുർറാഡു' ആണ് നടന്റെ ആദ്യ ചിത്രം. താരക്, ഭദ്രി രാമുഡു,രാജാ ചെയ്യി വെസ്തേ എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. മോഹൻലാലിനോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. മനമന്തയിൽ മോഹൻലാൽ ആയിരുന്നു നായകൻ. ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്ത 9 അവേഴ്സ് എന്ന വെബ്സീരീസിലും താരക രത്ന അഭിനയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

