Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധിത ക്വാറ​ൈൻറനിൽ പോകണം -സുരാജ്​ വെഞ്ഞാറമൂട്​

text_fields
bookmark_border
നടൻ അഭിനയിച്ച ജനഗണമന സിനിമയുടെ സെറ്റിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിരുന്നു
താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധിത ക്വാറ​ൈൻറനിൽ പോകണം -സുരാജ്​ വെഞ്ഞാറമൂട്​
cancel

ജനഗണമന സിനിമയുടെ സെറ്റിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിനെതുടർന്ന്​ മുന്നറിയിപ്പുമായി നടൻ സുരാജ്​ വെഞ്ഞാറമൂട്​. താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധിത ക്വാറ​ൈൻറനിൽ പോകണമെന്നാണ്​ നടൻ ആവശ്യ​െപ്പട്ടിരിക്കുന്നത്​. താൻ സ്വയം ക്വാറ​ൈൻറനിൽ പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്ന നടൻ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ്​ ആൻറണിക്കും നേരത്തെ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നവരിൽ ഒരാൾ സുരാജാണ്​. ഇൗ സാഹചര്യത്തിലാണ്​ മുന്നറിയിപ്പുമായി അദ്ദേഹം രംഗ​െത്തത്തിയത്​. സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്​. സുരാജ്​ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പി​െൻറ പൂർണരൂപം.

പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയിൽ ആ ചിത്രത്തി​െൻറ ഭാഗമായത് കൊണ്ടും അവരുമായി സമ്പർക്കം ഉള്ളത് കൊണ്ടും ഞാൻ സ്വയം Quarantine നിൽ പ്രവേശിച്ചിരിക്കുയാണ് , ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായും ജനഗണമന യുടെ അണിയറപ്രവർത്തകരുമായും സമ്പർക്കം വന്നവർ നിർബന്ധിത Quarantine നിൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story