മകൾ ആത്തിയയും ഇന്ത്യൻ ക്രിക്കറ്റർ കെ.എൽ. രാഹുലും ഉടൻ വിവാഹിതരാകുമെന്ന് നടൻ സുനിൽ ഷെട്ടി
text_fieldsഇന്ത്യൻ ക്രിക്കറ്റ് താരം കെ. എൽ രാഹുലും മകൾ ആത്തിയ ഷെട്ടിയും ഉടൻ വിവാഹിതരാകുമെന്ന് നടൻ സുനിൽ ഷെട്ടി. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മകളുടെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
'കുട്ടികൾ തീരുമാനിക്കുമ്പോൾ വിവാഹ നടക്കും. ഇപ്പോൾ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട് തിരക്കിലാണ് രാഹുൽ. കുട്ടികൾക്ക് ഇടവേള കിട്ടിയാൽ മാത്രമേ വിവാഹം നടക്കുകയുള്ളൂ. ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കില്ല'- സുനിൽ ഷെട്ടി പറഞ്ഞു.
'പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ മകൾ വിവാഹം കഴിക്കണം, പക്ഷേ രാഹുലിന് ഒരു ഇടവേള വേണം. അത് എപ്പോൾ സംഭവിക്കുമെന്ന് കുട്ടികൾ തീരുമാനിക്കും. കാരണം രാഹുലിന്റെ കലണ്ടർ കണ്ടാൽ നിങ്ങൾ ഭയപ്പെടും. 1-2 ദിവസത്തെ ഇടവേള മാത്രമേ ഉള്ളൂ, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ കല്യാണം നടക്കില്ല. സമയം കിട്ടുന്നത് പോലെ കല്യാണം തീരുമാനിക്കും '- സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് വർഷമായി ആത്തിയ ഷെട്ടിയും കെ.എൽ. രാഹുലും തമ്മിൽ പ്രണയത്തിലാണ്. അടുത്തിടെ രാഹുലിന്റെ കുടുംബാംഗങ്ങൾ മുംബൈയിലെത്തി വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.