നടൻ സിമ്പു ഉടൻ വിവാഹിതനാവും; മകന്റെ മനസ് മനസിലാക്കുന്ന പെൺകുട്ടി -മരുമകളെ കുറിച്ച് പിതാവ്
text_fieldsതെന്നിന്ത്യൻ താരം സിമ്പു വിവാഹിതനാവുന്നു. പിതാവും പ്രമുഖ നിർമാതാവും സംവിധായകനുമായ ടി രാജേന്ദറാണ് മകന്റെ വിവാഹത്തെ കുറിച്ചുള്ള സൂചന നൽകിയത്. ചികിത്സക്ക് ശേഷം അമേരിക്കയിൽ നിന്ന് ചെന്നൈയിൽ തിരികെ എത്തി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ച് നാളുകളായി സിമ്പുവിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കവെയായിരുന്നു പിതാവിന്റെ പ്രതികരണം.
'സിമ്പു ഉടൻ വിവാഹിതനാകും. എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുന്നുണ്ട്. ഒരു നല്ല പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും. വിവാഹം ദൈവം തീരുമാനിക്കുന്നത്. അത് മനുഷ്യന് ഉറപ്പിക്കാൻ കഴിയില്ല. ദൈവം എന്റെ മകന്റെ നല്ല മനസിന് നല്ല ഒരു പെൺകുട്ടിയെ തരട്ടെ'- ടി രാജേന്ദർ പറഞ്ഞു.
സിമ്പു അതിഥി വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹ. അത് വിജയമാകുമെന്നും പിതാവ് കൂട്ടിച്ചേർത്തു.

