ഹിന്ദി അറിയാത്തതിന്റെ പേരിൽ മാതാപിതാക്കളെ അപമാനിച്ചു; വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്കെതിരെ സിദ്ധാർഥ്
text_fieldsതമിഴ്നാട് മധുര വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ തന്റെ മാതാപിതാക്കളെ അപമാനിച്ചതായി നടൻ സിദ്ധാർഥ്. ഇൻസ്റ്റഗ്രാമിലൂടെയാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. ഭാഷ അറിയാത്തതിന്റെ പേരിൽ 20 മിനിറ്റോളം വിമാനത്താവളത്തിൽ നിർത്തി അപമാനിച്ചെന്നും നടൻ പറഞ്ഞു
വിമാനത്താവളത്തിൽ എത്തിയ മാതാപിതാക്കളെ 20 മിനിറ്റോളം സുരക്ഷ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിച്ചു. അവരുടെ ബാഗിലുള്ള നാണയങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടു. ഹിന്ദിയിലാണ് ഇവർ സംസാരിച്ചത്. എന്നാൽ ഇംഗ്ലീഷ് സംസാരിക്കാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. അവർ വീണ്ടും ഹിന്ദിയിൽ സംസാരിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഇത് ഇന്ത്യയാണെന്നും ഇവിടെ ഇങ്ങനെയാണെന്നും പറഞ്ഞു- സിദ്ധാർഥ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
പോസ്റ്റിൽ സി.ഐ.എസ്.എഫിന് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) പകരം സി.ആർ.പി.എഫ് എന്നാണ് നടൻ മെൻഷൻ ചെയ്തിരിക്കുന്നത്. മധുര വിമാനത്താവളത്തിലെ സുരക്ഷ ചുമതല സി.ഐ.എസ്.എഫിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

