Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതം

text_fields
bookmark_border
Actor Shreyas Talpade suffers heart attack
cancel

പ്രമുഖ ബോളിവുഡ് താരം ശ്രേയസ് തൽപഡേ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ചയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൽക്കം ടു ദ ജംഗിൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം. കുഴഞ്ഞുവീണ നടനെ ഉടനെ അന്ധേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. നടൻ സുഖം പ്രാപിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മറാഠി സീരിയലുകളിൽ സജീവമായിരുന്ന നടൻ 2002ലാണ് ബോളിവുഡിൽ ചുടവുവെക്കുന്നത്. 2005 ൽ പുറത്തിറങ്ങിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായ ഇഖ്ബാലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.ഡോര്‍, അപ്ന സപ്ന മണി മണി, ഓം ശാന്തി ഓം, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

അഹമ്മദ് ഖാനാണ് വെൽക്കം ടു ദ ജം​ഗിൾ ഒരുക്കുന്നത്. വെൽക്കം സിനിമാ സീരീസിലെ മൂന്നാം ചിത്രമാണിത്. അക്ഷയ് കുമാറും ദിഷാ പഠാണിയുമാണ് മുഖ്യവേഷങ്ങളിൽ. സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, അർഷദ് വാർസി, പരേഷ് റവൽ, ജോണി ലീവർ, രജ്പാൽ യാദവ്, തുഷാർ കപുർ, ശ്രേയസ് തൽപഡേ, കൃഷ്ണാ അഭിഷേക്, കികു ശാർദ, ദലേർ മെഹന്ദി, മികാ സിം​ഗ്, രാഹുൽ ദേവ്, മുകേഷ് തിവാരി, ശരീബ് ഹാഷ്മി, ഇനാം ഉൽ ഹഖ്, യശ്പാൽ ശർമ, രവീണ ഠണ്ടൻ, ലാറാ ദത്ത, ജാക്വിലിൻ ഫെർണാണ്ടസ്, ബാലതാരമായ വൃഹി തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

ജിയോ സ്റ്റുഡിയോസും ബേസ് ഇൻഡസ്ട്രീസ് ​ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രം 2024 ഡിസംബർ 20നാണ് തിയറ്ററുകളിലെത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Shreyas Talpade suffers heart attack
Next Story