Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നസെന്റ് നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിന് പോയതാണ്, ആ സിനിമയിൽ ഞാനുമുണ്ട്, എന്റെ ഡേറ്റ് ആയിട്ടില്ല- സലിം കുമാർ

text_fields
bookmark_border
Actor Salim Kumars Emotional Note About innocents Last Farewell
cancel

ഇന്നസെന്റിന്റെ വിയോഗം ഉൾകൊള്ളാൻ ഇനിയും ആരാധകർക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ നടന്റെ വിയോഗത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ സലിം കുമാർ. അദ്ദേഹം മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിന് പോയതാണെന്നും സലിം കുമാർ കുറിച്ചു. താനും ആ സിനിമയിലുണ്ട്. പക്ഷേ തന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ- നടൻ കൂട്ടിച്ചേർത്തു.

'ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും.ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ. എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള ഇന്നസെന്റ് എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ'- സലിംകുമാർ ഫേസ് ബുക്കിൽ കുറിച്ചു.

ഇന്നസെന്റുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു നടൻ സലിംകുമാർ. കല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, കഥ പറയുമ്പോൾ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഭാഗമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Salim Kumar's Emotional Note About Actor innocent's Last Farewell
Next Story