Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുതിരപ്പുറത്ത് നിന്ന് വീണു, രൺദീപ് ഹൂഡ ആശുപത്രിയിൽ; അപകടത്തിന് കാരണം ശരീരഭാരം കുറച്ചതോ?

text_fields
bookmark_border
Actor Randeep Hooda faints during horse riding, severely injures himself
cancel

ബോളിവുഡ് താരം രൺദീപ് ഹൂഡ അപകടത്തിൽപെട്ടു. പുതിയ വെബ് സീരീസായ ഇൻസ്പെക്ടർ അവിനാഷിന്റെ ചിത്രീകരണത്തിനിടെ നടൻ കുതിരപ്പുറത്ത് നിന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടനെ മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു കാലിന് പരിക്കേറ്റതിനാൽ ഡോക്ടർമാർ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.

'സ്വതന്ത്ര വീർ സവർക്കർ' എന്ന ചിത്രത്തിന് വേണ്ടി നടൻ 22 കിലേയോളം ശരീരഭാരം കുറിച്ചിരുന്നു. ഇതിനെ തുടർന്ന് കാൽമുട്ടിന് ചുറ്റുമുള്ള പേശികൾക്ക് ബലകുറവ് അനുഭവപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായ വീഴ്ചയിൽ കാലിനും കാൽമുട്ടിനും പരിക്കേറ്റിട്ടുണ്ട്. ഇടത് കാലിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്നാണ് വിവരം.

നെറ്റ്ഫ്‌ള്കിസില്‍ റിലീസ് ചെയ്ത ‘ക്യാറ്റ്’ വെബ് സീരിസിലെ കഥാപാത്രം നടന് ഏറെ പ്രശംസ നേടികൊടുത്തിരുന്നു. പുതിയ വെബ് സീരീസായ ഇൻസ്പെക്ടർ അവിനാഷ് യു.പി പൊലീസ് ഓഫീസറായ അവിനാഷ് മിശ്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. നീരജ് പഥക്കാണ് സംവിധാനം ചെയ്യുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

സവര്‍ക്കറുടെ ജീവിതം പറയുന്ന സ്വതന്ത്ര വീര്‍ സവര്‍ക്കർ ഫെബ്രുവരിയില്‍ തിയറ്ററിലെത്തും. മഹേഷ് വി. മഞ്ജരേക്കറാണ് സംവിധാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Randeep Hooda faints during horse riding
Next Story