'പെണ്ണും പൊറാട്ടും! നടൻ രാജേഷ് മാധവൻ സംവിധായകനാവുന്നു
text_fieldsനടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണും പൊറാട്ടും. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
'ഒരു സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ്; 'പെണ്ണും പൊറാട്ടും'. എസ് ടി കെ ഫ്രെയ്ംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്ലാരും കൂടെ ഉണ്ടാവണം. നടന്നു വന്ന വഴികള്‍ക്കു നന്ദി-'പെണ്ണും പൊറാട്ടും'- പോസ്റ്റർ പങ്കുവെച്ച് കൊണ്ട് കുറിച്ചു.
ന്നാ താൻ കേസ് കൊട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. 'പെണ്ണും പൊറാട്ടും' പാലക്കാടൻ ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു കോമഡി ഡ്രാമയാണ്. ഈ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നാണ് ലഭിക്കുന്ന വിവരം.
'മഹേഷിന്‍റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് രാജേഷ് മാധവൻ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനാവുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

