റഹ്മാന്റെ സയൻസ് ഫിക്ഷൻ ത്രില്ലർ 'സമാറ' റിലീസിനൊരുങ്ങുന്നു
text_fieldsറഹ്മാൻ നായകനായി എത്തുന്ന "സമാറ " ആഗസ്റ്റ് 4 ന് റിലീസിനെത്തും. പുതുമുഖ സംവിധായാകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു. സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്.
ഹിന്ദിയിൽ "ബജ്രംഗി ബൈജാൻ", ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദർ,മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു . ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് "സമാറ".
കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.