Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂട്ടിങ്ങിനിടെ വീണ് നടൻ പ്രകാശ് രാജിന് പരിക്ക്

text_fields
bookmark_border
ശസ്ത്രക്രിയ ചെയ്യാൻ ഹൈദരാബാദിലേക്ക് പോവുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Prakash Raj
cancel

ചെന്നൈ: സിനിമാ ചിത്രീകരണ‌ത്തിനിടെ നടൻ പ്രകാശ് രാജിന് പരിക്കേറ്റു. ധനുഷ് നായകനാവുന്ന 'തിരുചിട്രമ്പലം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് നടന് വീണ് പരിക്കേറ്റത്. പ്രകാശ് രാജ് തന്നെയാണ് പരിക്കേറ്റതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. വീഴ്ചയിൽ കൈയിന് ഫ്രാക്‌ചർ സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ചെയ്യാൻ ഹൈദരാബാദിലേക്ക് പോവുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ചിത്രത്തിന്‍റെ ചെന്നൈയിലെ ഷെഡ്യൂളിന് ഇടയിലായിരുന്നു വീഴ്ച. ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിനെ ചികിത്സിക്കുക.

"ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്‍റെ സുഹൃത്ത് ഡോ: ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ചിന്തകളിൽ എന്നെയും ഉള്‍പ്പെടുത്തുക"- പ്രകാശ് രാജ് കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Prakash Raj injured during shooting
Next Story