നടൻ നരേന് കുഞ്ഞ് പിറന്നു
text_fieldsനടൻ നരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞു പിറന്നു. ഇൻസ്റ്റഗ്രാമിലൂടൊണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിന്റെ വിരലുകളുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് വീട്ടിൽ പുതിയ അതിഥി എത്തിയ വിവരം അറിയിച്ചത്. നടന് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.
15ാം വിവാഹ വാർഷിക ദിനത്തിലാണ് പുതിയ അതിഥി എത്തുന്നതിനെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്. ഇവർക്ക് തന്മയ എന്നൊരു മകൾ കൂടിയുണ്ട്. 2007ലായിരുന്നു നരേനും മഞ്ജുവും വിവാഹിതരാവുന്നത്.
2002 ലാണ് നരേൻ സിനിമയിൽ എത്തുന്നത്. പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ്. കമൽ ഹാസൻ ചിത്രമായ വിക്രത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അദൃശ്യമാണ് മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ നരേന്റെ ചിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.