Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകേസ് നടത്താൻ നടൻ...

കേസ് നടത്താൻ നടൻ മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തെന്ന് മധുവിന്റെ കുടുംബം

text_fields
bookmark_border
കേസ് നടത്താൻ നടൻ മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തെന്ന് മധുവിന്റെ കുടുംബം
cancel

പാ​ല​ക്കാ​ട്​: അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വാ​വ് മ​ധു ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊ​ല്ല​പ്പെ​ട്ട സംഭവത്തിൽ മധുവിന്റെ കുടുംബത്തിന് കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടൻ മമ്മൂട്ടി. താരത്തിന്റെ ഓഫീസിൽ നിന്ന് ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചതായും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ അട്ടപ്പാടിയിലുള്ള മധുവിന്റെ വീട്ടിലെത്തുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു.

'കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക ഞങ്ങളെ നേരിട്ട് വിളിച്ചറിയിച്ചു. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരും,' -സരസു പറഞ്ഞു.

അതേസമയം, കേസിൽ കൂടുതൽ ​പ്രതികളുണ്ടെന്ന് കാട്ടി മധുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി സഹോദരി പറഞ്ഞു. മറ്റുള്ളകാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
TAGS:MammoottyMadhu Murder Caseattappadi madhu
News Summary - Actor Mammootty offers help in Madhu's case
Next Story