നടൻ മഹേഷ് വീണ്ടും സംവിധായകനാവുന്നു; പ്രധാനവേഷത്തിൽ ധ്രുവനും ആൻ ശീതളും
text_fieldsധ്രുവൻ, ആൻ ശീതൾ, ഹന്നാ റെജി കോശി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പിന്നെയും പിന്നെയും.പൃഥ്വിരാജ് നായകനായി അഭിനയിച്ച കലണ്ടർ എന്ന ചിത്രമാണ് മഹേഷ് ആദ്യമായി സംവിധാനം ചെയ്തത്. റീൻഗാര ഓസൈ, പാർക്കതൊന്നുമേ ഉൻമയല്ലൈ എന്നീ രണ്ടുതമിഴ് ചിത്രങ്ങൾ മഹേഷ് സംവിധാനം ചെയ്തിരുന്നു.
ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. രണ്ടു പേരുടെ ഓർമ്മകളിൽക്കൂടി മറ്റൊരാളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. അവരുടെ നിർണ്ണായകമായ ഘട്ടത്തിൽ നഷ്ടമാകുന്ന സംഭവങ്ങൾ ഓർത്തെടുക്കുകയാണ് പിന്നെയും പിന്നെയും എന്ന ഈ ചിത്രത്തിന്റെ പ്രമേയം. സന്തോഷ് കപിലിന്റേതാണ് തിരക്കഥ.
കോടൂർ ഫിലിംസിന്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ധ്രുവൻ, ആൻ ശീതൾ, ഹന്നാ റെജി കോശി (ക്രൂമൻ ഫെയിം) എന്നിവരെ കൂടാതെ ജഗദീഷ്, ബൈജു സന്തോഷ്, ജോണി ആന്റണി, ദിനേശ് പണിക്കർ, സൂര്യാകൃഷ്, നിസ്സാർ, അരുൺ. സി. കുമാർ, ഗായത്രി സുരേഷ് നീനാ കുറുപ്പ് തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗാനങ്ങൾ - റഫീഖ് അഹമ്മദ്. സംഗീതം - അഫ്സൽ യൂസഫ്. പശ്ചാത്തല സംഗീതം - ദീപക് ദേവ്. ഛായാഗ്രഹണം. സിബി ജോസഫ്. എഡിറ്റിംഗ് - മോജി. കലാസംവിധാനം -ത്യാഗു തവനൂർ. മേക്കപ്പ് -സന്തോഷ് വെൺപകൽ. കോസ്റ്റ്യും - ഡിസൈൻ. -സമീരാസനീഷ്. പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് കോതമംഗലം. മെയ് ആദ്യവാരത്തിൽ ഷൂട്ടിങ് ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം, കൊച്ചി, പോണ്ടിച്ചേരി ഡാർജലിംഗ് എന്നിവടങ്ങളിലായി പൂർത്തിയാകും. പി.ആർ.ഓ -വാഴൂർ ജോസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.