Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിക്രം ഷൂട്ടിങ്ങിനിടെ മാലിക്​ കണ്ട് അഭിപ്രായം പങ്കുവെച്ച്​​ കമൽ ഹാസനും ലോകേഷ്​ കനകരാജും
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'വിക്രം'...

'വിക്രം' ഷൂട്ടിങ്ങിനിടെ 'മാലിക്​' കണ്ട് അഭിപ്രായം പങ്കുവെച്ച്​​ കമൽ ഹാസനും ലോകേഷ്​ കനകരാജും

text_fields
bookmark_border

മാലികി​െൻറ വിജയാഘോഷത്തിനിടെ കമൽ ഹാസനെ നായകനാക്കി ലോകേഷ്​ കനകരാജ്​ സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്​ നടൻ ഫഹദ്​ ഫാസിൽ. അതേസമയം, ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിൽ കമൽ ഹാസനും സംവിധായകൻ ലോകേഷും മാലിക്​ കാണാൻ സമയം കണ്ടെത്തി. നിർമാതാവ്​ ആ​േൻറാ ജോസഫാണ്​ ഇക്കാര്യം ഫേസ്​ബുക്കിലൂടെ അറിയിച്ചത്​. കമൽഹാസൻ ഫഹദി​െൻറ അഭിനയത്തെ പുകഴ്​ത്തിയപ്പോൾ, മാലിക്​ തിയറ്റർ റിലീസായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ എന്നാണ്​ ലോകേഷ്​ പറഞ്ഞതത്രേ.

ഫേസ്​ബുക്ക്​ കുറിപ്പി​െൻറ പൂർണ്ണരൂപം:

മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ച് ഉലകനായകന്‍ കമലഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും. മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക്ക് സിനിമ കണ്ടതിനു ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം. മാലിക്കിന്റെ മേക്കിംഗിനെയും സംവിധാന ശൈലിയെയും പ്രശംസിച്ച കമലഹാസന്‍, ഫഹദ് ഫാസിലി​െൻറ അഭിനയം ഗംഭീരമാണെന്നും വിലയിരുത്തി.

ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നെങ്കില്‍ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജി​െൻറ അഭിപ്രായം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമലഹാസ​െൻറ ഓഫിസില്‍ വച്ചാണ് ഉലകനായകനും ലോകേഷ് കനകരാജും ഫഹദിനെയും മഹേഷ് നാരായണന്റെയും അഭിനന്ദിച്ചത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന വിക്രം സിനിമയുടെ ഒഴിവു വേളയായിലാണ് ഇവര്‍ ഇരുവരും മാലിക്ക് കാണാനിടയായത്.

കമല്‍ഹാസ​െൻറ 232-ാം ചിത്രമായ വിക്രത്തി​െൻറ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് ഫഹദ് എത്തുന്നത്​. കഴിഞ്ഞ ദിവസം ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ വിക്രത്തി​െൻറ സെറ്റില്‍ ജോയിന്‍ ചെയ്ത വിവരം പങ്കുവച്ചിരുന്നു. വിജയ് സേതുപതിയും ഒരു കേന്ദ്ര കഥാപാത്രമായി വിക്രം എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamal HaasanMalikFahadh FaasilMahesh NarayananLokesh Kanagaraj
News Summary - Actor Kamal Haasan watches Malik with Fahadh Faasil Mahesh Narayanan and Lokesh Kanagaraj
Next Story