Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാളവിക ജയറാം...

മാളവിക ജയറാം വിവാഹിതയായി

text_fields
bookmark_border
actor Jayarams daughter Malavika gets married to Navaneeth at Guruvayur
cancel

ഗു​രു​വാ​യൂ​ര്‍/​തൃ​ശൂ​ർ: താ​ര​ദ​മ്പ​തി​ക​ളാ​യ ജ​യ​റാ​മി​ന്റെ​യും പാ​ര്‍വ​തി​യു​ടെ​യും മ​ക​ള്‍ മാ​ള​വി​ക ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ വി​വാ​ഹി​ത​യാ​യി. യു.​കെ​യി​ല്‍ ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ പാ​ല​ക്കാ​ട് നെ​ന്മാ​റ സ്വ​ദേ​ശി ന​വ​നീ​ത് ഗി​രീ​ഷാ​ണ് വ​ര​ന്‍. പാ​ല​ക്കാ​ട് നെ​ന്മാ​റ കീ​ഴേ​പ്പാ​ട്ട് കു​ടും​ബാം​ഗ​വും യു.​എ​ന്നി​ലെ മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഗി​രീ​ഷ് മേ​നോ​ന്റെ​യും വ​ത്സ​യു​ടെ​യും മ​ക​നാ​ണ് ന​വ​നീ​ത്. രാ​വി​ലെ ആ​റോ​ടെ​യാ​ണ് വി​വാ​ഹ​സം​ഘം ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ താ​ലി​കെ​ട്ടി​നെ​ത്തി​യ​ത്.

ത​മി​ഴ് ബ്രാ​ഹ്മ​ണ ആ​ചാ​ര​പ്ര​കാ​രം ജ​യ​റാം മ​ക​ളെ മ​ടി​യി​ലി​രു​ത്തി​യ ശേ​ഷം വ​ര​ന്‍ താ​ലി​കെ​ട്ടി. ജ​യ​റാം -പാ​ര്‍വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നും ന​ട​നു​മാ​യ കാ​ളി​ദാ​സ്, ന​ട​നും ബി.​ജെ.​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി, ഭാ​ര്യ രാ​ധി​ക, ന​ടി അ​പ​ര്‍ണ ബാ​ല​മു​ര​ളി എ​ന്നി​വ​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ആ​രാ​ധ​ക​രു​ടെ തി​ര​ക്കു കാ​ര​ണം പൊ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യി​രു​ന്നു.


തൃ​ശൂ​ർ പു​ഴ​യ്ക്ക​ൽ ഹ​യാ​ത്ത്​ റീ​ജ​ൻ​സി​യി​ലൊ​രു​ക്കി​യ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഭാ​ര്യ ക​മ​ല, മ​ന്ത്രി കെ. ​രാ​ജ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, ഗോ​കു​ലം ഗോ​പാ​ല​ൻ, ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്​ എം.​ഡി ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ, ന​ട​ന്മാ​രാ​യ മോ​ഹ​ൻ​ലാ​ൽ, ദി​ലീ​പ്, ഭാ​ര്യ കാ​വ്യ, മ​ക്ക​ളാ​യ മീ​നാ​ക്ഷി, മ​ഹാ​ല​ക്ഷ്മി, ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സം​ഗീ​ത സം​വി​ധാ​യ​ക​ൻ സു​ഷി​ൻ ശ്യാം, ​സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jayarammalavika jayaram
News Summary - actor Jayaram's daughter Malavika gets married to Navaneeth at Guruvayur
Next Story