ചിലതു പറയരുതെന്ന് പലരും മറന്നുപോകും; മന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശത്തെ കുറിച്ച് ഇന്ദ്രൻസ്
text_fieldsസാംസ്‌കാരിക മന്ത്രിവി. എൻ വാസവന്റെ ബോഡി ഷെയ്മിങ് പരാമർശത്തിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. ഇത്തരം കാര്യങ്ങളൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നും എന്നാൽ ഇന്നത്തെ കുട്ടികൾ ഇതെല്ലാം പെട്ടെന്ന് ശ്രദ്ധിക്കുമെന്നും നടൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'അത്തരം ഉപമകളെല്ലാം ഇന്നത്തെ കാലത്തു പറയാൻ പാടില്ലാത്തതാണെന്നു പലരും മറന്നുപോകും. പുതിയ കുട്ടികൾ ഇതെല്ലാം പെട്ടെന്നു ശ്രദ്ധിക്കും. ഞാൻ ഇത്തിരി പ്രായമുള്ള ആളാണ്. എനിക്കതൊന്നും പ്രശ്നമായി തോന്നിയില്ല. അദ്ദേഹം അസത്യം ഒന്നും പറഞ്ഞില്ലലോ'.- ഇന്ദ്രൻസ് പറഞ്ഞു.
ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദമാണ് നടന്റേതായി ഇനി പുറത്തു വരാനുളള ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 23നാണ് തിയറ്ററുകളിൽ എത്തുന്നത്. കഠിന കഠോരമീ അണ്ഡകടാഹം, ജാക്സൻ ബസാർ യൂത്ത് തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന ഇന്ദ്രൻസിന്റെ മറ്റു ചിത്രങ്ങൾ. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ഒരു മുഴുനീള കോമഡി വേഷവുമായി നടൻ എത്തുന്നത്.