Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനുഷും ഐശ്വര്യയും മക്കൾക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നോ‍? പ്രതികരണവുമായി പിതാവ് കസ്തൂരി രാജ

text_fields
bookmark_border
2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്
Actor  Dhanushs  Father  Kasthuri Raja Reaction About  divorce with Son and  Aishwaryaa Rajinikanth
cancel

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു നടൻ ധനുഷിന്റേയും രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയുടേയും. ഈ കഴിഞ്ഞ ജനുവരിയിലായിരുന്നു 18 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അനുനയിപ്പിക്കാൻ കഴിഞ്ഞില്ല

ദിവസങ്ങൾക്ക് മുൻപ് ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്ത പുറത്തു വന്നിരുന്നു. മക്കളുടെ സന്തോഷത്തിന് വേണ്ടിയാണ് തീരുമാനം മാറ്റിയതെന്നാണ് പ്രചരിച്ച റിപ്പോർട്ട്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

ഇപ്പോഴിതാ പ്രചരിച്ച വാർത്തയെ കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ. തമിഴ് മാധ്യമമായ ആനന്ദ വികടനോടാണ് പ്രതികരണം. മക്കളുടെ സന്തോഷമാണ് തന്റെ മകനും ഭാര്യയും ആഗ്രഹിക്കുന്നത് എന്ന് മാത്രമായിരുന്നു പറഞ്ഞത്. ഈ വിഷയത്തിൽ മറ്റൊന്നും സംവിധായകൻ പ്രതികരിച്ചില്ല.

2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. ഇവർക്ക് യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Dhanush's Father Kasthuri Raja Reaction About divorce with Aishwaryaa Rajinikanth
Next Story