‘അമ്മ’യെ തകര്‍ക്കാൻ ശ്രമങ്ങള്‍ ശക്തമെന്ന് ദേവന്
text_fieldsകൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുകയാണെന്ന് നടൻ ദേവന്. അമ്മ ഭരണസമിതിയിലേക്ക് 15ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കങ്ങള്‍ ശക്തമായത്. ഇത് സംഘടനക്കകത്തുനിന്നല്ല. ഇതിന് പിന്നില്‍ ആസൂത്രിത താൽപര്യങ്ങളുണ്ടെന്നും പ്രസിഡന്റ് സ്ഥാനാർഥികൂടിയായ ദേവൻ ആരോപിച്ചു.
പ്രസിഡന്റായി മത്സരിക്കുന്ന ശ്വേത മേനോനെതിരായ നടപടിയില്‍ തനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഫണ്ടുകളുടെ കാര്യത്തില്‍ പുതിയ നേതൃത്വത്തിന് കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിയുള്ള യുവാക്കള്‍ക്കായി സെന്റര്‍ ഫോര്‍ ലൈഫ് സ്കില്‍സ് ലേണിങ്ങിന്റെ (സി.എൽ.എസ്.എൽ) നേതൃത്വത്തിലുള്ള തൊഴില്‍പരിശീലന പദ്ധതി ‘ലീഡി’ന്റെ (ലൈവ് ലി ഹുഡ് എംപവർമെന്റ് ആക്ഷൻ ഫോർ ദ ഡിഫറന്റ്ലി ഏബിൾഡ്) ഭാഗമായി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

