അമ്മക്ക് ഇഷ്ടം കോമിക് കഥാപാത്രത്തിന്റെ പേര്, അതായിരുന്നുവെങ്കിൽ പണി പാളിയേനേ; ചെമ്പൻ വിനോദ്
text_fieldsതന്റെ എന്ന പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി നടൻ ചെമ്പൻ വിനോദ്. അമ്മയുടെ മനസിൽ ഒരു കോമിക് കഥാപാത്രത്തിന്റെ പേരായിരുന്നുവെന്നും അതു ഇട്ടിരുന്നെങ്കിൽ ഇപ്പോൾ പണിയേനെയെന്നും നടൻ ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ചെമ്പൻ എന്നത് വീട്ടുപേരാണ്. വിനോദ് ജോസ് എന്ന് പറയുമ്പോൾ ഒരു കനമില്ല. ഇതെന്ത് പേരാണെന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. അപ്പോഴാണ് അമ്മ എനിക്കായി കണ്ടുവെച്ചിരുന്ന പേരിനെ കുറിച്ച് പറഞ്ഞത്. ടിൻ ടിൻ എന്ന് പേരിടാനായിരുന്നു അമ്മക്ക് ആഗ്രഹം. ആ കോമിക് കഥാപാത്രത്തിന്റെ ഫാൻ ഒന്നുമല്ല അമ്മ. എവിടെ നിന്നോ കിട്ടിയതാണ് . ആ പേര് ഇട്ടിരുന്നെങ്കിൽ പണി പാളിയേനേ'- ചെമ്പൻ വിനോദ് പറഞ്ഞു. തന്റെ പേര് വളരെ ക്യാച്ചിയാണെന്ന് തോന്നിയിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.
അമ്മക്ക് വിനോദ് എന്ന പേരിനോട് അധികം താൽപര്യമില്ലായിരുന്നെന്നും നടൻ വ്യക്തമാക്കി. അമ്മയുടെ അപ്പൻ ജെയിംസ് എന്ന് പേരിടാനായിരുന്നു പറഞ്ഞത്. ആ പേര് എനിക്കും ഇഷ്ടമായിരുന്നു നടൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

