ഞാൻ നടക്കുമോ എന്നായിരുന്നു ഭയം, ദൈവാനുഗ്രഹത്താൽ നടന്നു: ബിബിൻ ജോർജിന്റെ വാക്കുകൾ വൈറലാവുന്നു
text_fieldsസോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് അഭിനേതാവും തിരക്കഥകൃത്തുമായ ബിബിൻ ജോർജിന്റെ വാക്കുകളാണ്. പരിശ്രമിക്കാൻ ഒരു മനസുണ്ടെങ്കിൽ സ്വപ്നങ്ങൾ കൈപിടിയിൽ ഒതുക്കാമെന്നാണ് ബിപിൻ പറയുന്നത്. റാംപിൽ നടക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടന്റെ ഹൃദയസ്പർശിയായ വാക്കുകൾ.
''കുഞ്ഞിലേ ഞാൻ നടക്കുമോ എന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം. പക്ഷേ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു. നടന്നു നടന്നു റാംപിലും നടന്നു. ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്. ഇതൊരു തുടക്കം മാത്രം''- ബിബിൻ കുറിച്ചു. നടന്റെ വാക്കുകൾ ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.
തിരക്കഥകൃത്തായി എത്തിയ ബിബിൻ ജോർജ് പിന്നീട് അഭിനയത്തിലും ചുവട് വക്കുകയായിരുന്നു. ഒരു പഴയ ബോംബ് കഥ, മാർഗം കളി, ഷൈലോക്ക്, ഒരു യമണ്ടൻ പ്രേമകഥ എന്നിവയാണ് ബിബിൻ അഭിനയിച്ച ചിത്രങ്ങൾ. വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേർന്ന് തിരക്കഥ ഒരുക്കിയ അമർ അക്ബർ അന്തോണിയാണ് നടന്റെ കരിയർ മാറ്റിയ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

