'സ്വന്തം കാര്യം നോക്കി നടന്നാൽ പോരെ'; പത്താൻ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബൈജു
text_fieldsഷാറൂഖ് ഖാൻ ചിത്രമായ പത്താൻ ഇന്ത്യൻ സിനിമാ ലോകത്ത് ചൂടേറിയ ചർച്ചയാവുകയാണ്. സിനിമക്ക് പൂർണ്ണ പിന്തുണയുമായി ബോളിവുഡ് മാത്രമല്ല മലയാള സിനിമാ രംഗവും എത്തിയിട്ടുണ്ട്. രാഷ്ട്രീയ അഭിപ്രായം ഭയപ്പെട്ട് സിനിമ ഒഴിവാക്കാൻ കഴിയില്ലെന്നാണ് വിഷയത്തിൽ പൃഥ്വിരാജിന്റെ നിലപാട്. ആദ്യ ദിവസം ആദ്യ ഷോ കാണുമെന്ന് ദുൽഖർ സൽമാൻ അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പത്താൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടൻ ബൈജു സന്തോഷ്. ഗാന രംഗത്തിൽ പല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുണ്ട്. പിന്നെ എന്താണ് കുഴപ്പമെന്നാണ് നടൻ ചോദിക്കുന്നത്.
'അവരവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. അവനവന്റെ കാര്യം നോക്കി നടന്നാൽ പോരെ. എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത്. സ്വന്തം വീട്ടിൽ എന്ത് നടക്കുന്നു എന്നതല്ല. അടുത്ത വീട്ടിൽ എന്തു നടക്കുന്നു എന്നാണ് നോക്കുന്നത്. അത് നോക്കാതിരുന്നാൽ പ്രശ്നം തീരും. പത്താനിലെ ഗാനരംഗത്ത് ഒരു നിറത്തിലുള്ള വസ്ത്രം മാത്രമല്ല ധരിക്കുന്നത്. ഒരുപാട് നിറത്തിലുള്ള വസ്ത്രങ്ങൾ മാറി വരുന്നുണ്ട്. പിന്നെ എന്താണ് കുഴപ്പം' ; നടൻ ചോദിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

