നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
text_fieldsപാലക്കാട്: സിനിമാ പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. പുലിമുരുകൻ , പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. റിലീസാവാനിരിക്കുന്ന റേച്ചലിലാണ് അവസാനം അഭിനയിച്ചത്. കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
കുട്ടിശങ്കരൻ - സത്യഭാമ ദമ്പതിമാരുടെ മകനാണ്. മേജർ രവി, ഷാജി കൈലാസ്, വി.കെ പ്രകാശ്, സന്തോഷ് ശിവൻ, കെ.ജെ ബോസ്, അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് നാലുമണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.
ഇന്നലെ രാത്രി 11.41ന് ആയിരുന്നു അന്ത്യമെന്ന് മേജർ രവി അറിയിച്ചു. ‘എന്റെ പ്രിയ സഹോദരൻ, സിനിമ പ്രൊഡക്ഷൻ സെക്രട്ടറി ആയിട്ടുള്ള, കണ്ണൻ പട്ടാമ്പി ഇന്നലെ രാത്രി 11.41 ന് അന്തരിച്ചു. സംസ്കാരം പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ, ഇന്ന് വൈകീട്ട് നാല് മണിക്ക്’, എന്നാണ് മേജര്‍ രവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

