Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ അക്ഷയ് കുമാറിന് ആദായനികുതി വകുപ്പിന്റെ ബഹുമതി...

text_fields
bookmark_border
സാമ്രാട്ടാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അക്ഷയ് കുമാറിന്റെ ചിത്രം
Actor Akshay Kumar  Receives  honour certificate from Income Tax  For Highest Taxpayer
cancel
Listen to this Article

ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമ പ്രേമികൾ നെഞ്ചിലേറ്റുന്ന താരമാണ് അക്ഷയ് കുമാർ. നടനെ തേടി വീണ്ടും ആദായനികുതി വകുപ്പിന്റെ ബഹുമതി എത്തിയിരിക്കുകയാണ്. സിനിമ മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ ടാക്സ് അടച്ച വ്യക്തി എന്നുള്ള ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്.

കൃത്യമായി ടാക്സ് അടക്കുന്നതിനാൽ നടനെ അനുമോദിച്ച് ആദായനികുതി വകുപ്പ രംഗത്ത് എത്തിയിട്ടുണ്ട്. ബഹുമതി പത്രം നൽകിയാണ് അക്ഷയ് കുമാറിനെ ആദരിച്ചിരിക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യുകെയിലാണ് നടൻ. അതിനാൽ ബഹുമതി പത്രം അദ്ദേഹത്തിന്റെ ടീമാണ് ഏറ്റുവാങ്ങിയത്. ചിത്രം സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.

സാമ്രാട്ടാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അക്ഷയ് കുമാറിന്റെ ചിത്രം. വലിയ പ്രതീക്ഷ നൽകി കൊണ്ട് എത്തിയ ചിത്രം തിയറ്ററുകളിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. രക്ഷാബന്ധനാണ് ഇനി വരാനുള്ള സിനിമ. ആനന്ദ് എൽ റായി സംവിധാനം ചെയ്യുന്ന ചിത്രം 2022 ഓഗസ്റ്റ് 11-നാണ് റിലീസ് ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Akshay Kumar Receives honour certificate from Income Tax For Highest Taxpayer
Next Story