Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈയിൽ പണമോ കാർഡോയില്ല, ജീവനുംകൊണ്ട് വീട്ടിൽ നിന്ന് പുറത്തേക്കോടി; മരണത്തെ നേരിൽ കണ്ട നിമിഷത്തെ കുറിച്ച് നടൻ ആദിൽ ഹുസൈൻ

text_fields
bookmark_border
ട്വിറ്ററിലൂടെയാണ് ഭൂചലനം നേരിട്ടനുഭവിച്ചതിനെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്
actor Adil Hussain Opens Up About Facing   earthquake Experience
cancel

ഭൂചലനത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് നടൻ ആദിൽ ഹുസൈൻ. ട്വിറ്ററിലൂടെയാണ് ഭീകരാനുഭവം വെളിപ്പെടുത്തിയത്. പണമോ കാർഡോ ഒന്നുമില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നെന്നും പിന്നീട് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയെന്നും നടൻ പറഞ്ഞു.

'ഭൂചലനമുണ്ടായ സമയത്ത് ജീവനുംകൊണ്ട് പുറത്തേക്കോടുകയായിരുന്നു. കൈയിൽ പണമോ കാർഡോയില്ലാതെ വീടിന് പുറത്ത് കുടുങ്ങിപ്പോയി. പിന്നീട് പ്രിയ സുഹൃത്ത് ദിബാങ്കിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലെ അതിഥി മുറിയിൽ ഉറങ്ങാൻ പോകുന്നു. ഫോൺ ബെല്ലടിച്ചത് കേട്ടതിനും ആ സമയത്ത് ഉണർന്നതിനും ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ- ആദിൽ ടീറ്റ് ചെയ്തു.

കമീനേ, ഇം​ഗ്ലീഷ് വിം​ഗ്ലീഷ്, ലൈഫ് ഓഫ് പൈ, ലൂട്ടേര, ബെൽബോട്ടം, കബിർ സിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആദിൽ ഹുസൈൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡിൽ കൂടാതെ ആസാമീസ്, ബം​ഗാളി, ഇം​ഗ്ലീഷ്, മറാഠി, നോർവീജിയൻ, തമിഴ് തുടങ്ങിയ ഭാഷകളിലും നടൻ സജീവമാണ്.

മലയാളത്തിലും ആദിൽ ഹുസൈൻ അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ്-മോഹൻലാൽ ചിത്രമായ റാമിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actor Adil Hussain Opens Up About Facing earthquake Experience
Next Story