അബ്ബാസ് ആശുപത്രിയിൽ; സർജറി കഴിഞ്ഞെന്ന് നടൻ
text_fieldsആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നടൻ അബ്ബാസ്. കാലിനുണ്ടായ പരുക്കിനെ തുടർന്നാണ് ശസ്ത്രക്രിയക്ക് വിധേയനായത്. സർജറി വിജയകരമായിരുന്നെന്നും ഉടൻ തന്നെ ആശുപത്രി വിടുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.
'ആശുപത്രിയിലായിരിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ ഉത്കണ്ഠ തോന്നുന്നത്. ആ ഭയത്തിൽ നിന്ന് ഞാൻ തന്നെയാണ് എന്റെ മനസിനെ പാകപ്പെടുത്തേണ്ടത്. അതിനായി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. ശസ്ത്രക്രീയ വിജയകരമായി പൂർത്തിയായി. ഉടൻ തന്നെ വീട്ടിലേക്ക് തിരിച്ചെത്തും. പ്രാർഥനക്കും ആശംസകൾക്കും നന്ദി- അബ്ബാസ് ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനോടൊപ്പം കുറിച്ചു. നടന് രോഗശാന്തി നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് കാലിന് പരുക്കേറ്റ വിവരം അബ്ബാസ് നേരത്തെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഫിസിയോതെറാപ്പി ചെയ്തുവെങ്കിലും കാലിന് ശസ്ത്രക്രീയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

