Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right​ശ്രീനാഥ് ഭാസി...

​ശ്രീനാഥ് ഭാസി നായകനായെത്തിയ ആക്ഷൻ ത്രില്ലർ ‘‘പൊങ്കാല’’ ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
movie news
cancel

തിയറ്റർ റിലീസിന് ശേഷം സിനിമാ പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും ഒരേപോലെ വലിയ ചർച്ചയായി മാറിയ മലയാള ചിത്രം ‘‘പൊങ്കാല’’ ഒ.ടി.ടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോയിലൂടെ നാളെ മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. റിലീസ് ചെയ്ത സമയം മുതൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ ചിത്രത്തിന് ഒ.ടി.ടിയിലും വലിയ സ്വീകരണമാണ് അണിയപ്രവർത്തകൾ പ്രതീക്ഷിക്കുന്നത്.

കേവലം ഒരു സിനിമാറ്റിക് കഥ എന്നതിനപ്പുറം യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ആക്ഷൻ ത്രില്ലറിന്റെ തിരക്കഥ അണിയറപ്രവർത്തകർ വികസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തിയറ്ററുകളിൽ പ്രേക്ഷകരെ വൈകാരികമായി ചിത്രത്തോട് അടുപ്പിക്കാൻ ‘പൊങ്കാല’ക്ക് സാധിച്ചിരുന്നു. തികച്ചും റിയലിസ്റ്റിക്കായ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്.

സൗഹൃദത്തിന്റെ മറവിൽ നടക്കുന്ന ക്രൂരമായ വിശ്വാസവഞ്ചനയും, അതിലൂടെ തകർന്നുപോകുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതവുമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. പ്രണയം, നഷ്ടം, കബളിപ്പിക്കപ്പെടൽ, ആഴത്തിലുള്ള സൗഹൃദം എന്നീ തീവ്രമായ മാനുഷിക വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ, ഒടുവിൽ നായകനെ എത്തിക്കുന്നത് കടുത്ത പ്രതികാരത്തിന്റെ വഴിയിലാണ്. പതർച്ചകളിൽ നിന്ന് ആരംഭിച്ച് ഒരു മാസ് പ്രതികാര കഥയായി മാറുന്ന ചിത്രത്തിന്റെ ലെയറുകൾ പ്രേക്ഷകന് മികച്ചൊരു തിയറ്റർ അനുഭവം സമ്മാനിച്ചിരുന്നു.

മലയാള സിനിമയിൽ അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലുള്ള മികച്ച ഫൈറ്റ് സീക്വൻസുകളും റോ ആൻഡ് റസ്റ്റിക് ശൈലിയിലുള്ള ശക്തമായ ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ആക്ഷൻ കൊറിയോഗ്രഫിയും പശ്ചാത്തല സംഗീതവും സിനിമയുടെ വേഗത ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലർ സിനിമകളെ സ്നേഹിക്കുന്നവർക്ക് തികച്ചും ഒരു വിരുന്ന് തന്നെയാകും ‘പൊങ്കാല’.

പല കാരണങ്ങളാൽ തിയറ്ററുകളിൽ പോയി സിനിമ കാണാൻ സാധിക്കാതെ പോയവർക്കും, മികച്ചൊരു ആക്ഷൻ മൂവിക്കായി കാത്തിരിക്കുന്ന ഒ.ടി.ടി ആസ്വാദകർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്ന ത്രില്ലിങ് അനുഭവമായിരിക്കും ‘പൊങ്കാല’ സമ്മാനിക്കുകയെന്ന ഉറച്ച പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieMovie NewsSreenath BhasientertainmentOTT Release
News Summary - Action thriller Ponkala movie set to OTT release
Next Story