അന്ന് വഴക്കിട്ടതിന് സ്വയം പുച്ഛം തോന്നുന്നു; സലീം കുമാറിനോട് മാപ്പ് ചോദിച്ച് ജ്യോതികൃഷ്ണ
text_fieldsസമൂഹ മാധ്യമങ്ങളിൽ നിരവധി ചലഞ്ചുകൾക്ക് തുടക്കം കുറിക്കുകയും അവ പലരും ഏറ്റെടുക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടല്ലൊ, അത്തരം ഒരു ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ജ്യോതി കൃഷ്ണ. സോറി ചലഞ്ച്.!!. ജീവിതത്തിൽ വേദനിപ്പിക്കേണ്ടി വന്നിട്ടുള്ള ആളുകളോട് 'സോറി' പറയുക എന്നതാണ് ചലഞ്ച്.
ചലഞ്ചിന് തുടക്കമിട്ടുകൊണ്ട് നടൻ സലീം കുമാറിനോടാണ് ജ്യോതി കൃഷ്ണ ആദ്യം സോറി പറഞ്ഞത്. 2013ല്‍ മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിെൻറ സെറ്റില്‍ വച്ച് താനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായെന്നും തെൻറ പക്വതയില്ലായ്മ കൊണ്ടാണ് അന്നങ്ങനെ സംഭവിച്ചതെന്നും അതാലോചിക്കുമ്പോൾ സ്വയം പുച്ഛം തോന്നുകയാണെന്നും ജ്യോതി കൃഷ്ണ പറഞ്ഞു.
പിന്നീട് തെൻറ അമ്മയോടും എട്ടാം ക്ലാസിൽ ഒപ്പം പഠിച്ച സുഹൃത്തിനോടും ജ്യോതികൃഷ്ണ ക്ഷമ പറഞ്ഞു. സോറി പറയുമ്പോള്‍ നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്നും നമ്മുടെ നന്മ പുറത്തുവരികയാണ് ചെയ്യുന്നതെന്നും ജ്യോതി കൃഷ്ണ പറഞ്ഞു. ഫേസ്ബുക്കിലിട്ട വിഡിയോയിലാണ് ജ്യേതി കൃഷ്ണ ഇക്കാര്യങ്ങൾ പറഞ്ഞത്.
നടിമാരായ സ്നേഹ ശ്രീകുമാർ, സ്വാസിക, കൃഷ്ണപ്രഭ, ഷാലിൻ സോയ തുടങ്ങിയവരേയും ചലഞ്ചിനായി ജ്യോതി കൃഷ്ണ ടാഗ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

