Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമ നിർമാതാവ് ആർ.ബി....

സിനിമ നിർമാതാവ് ആർ.ബി. ചൗധരി കാറപകടത്തിൽ മരിച്ചു

text_fields
bookmark_border
സിനിമ നിർമാതാവ് ആർ.ബി. ചൗധരി കാറപകടത്തിൽ മരിച്ചു
cancel

ചെന്നൈ: സിനിമ നിർമാതാവായ ആർ.ബി ചൗധരി (84) അന്തരിച്ചു. ഉദയ്പൂരിൽ നടന്ന കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് മരണം സംഭവിച്ചത്. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.

നടന്മാരായ ജീവ, ജിതൻ രമേഷ് എന്നിവർ മക്കളാണ്. ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന ബാനറിൽ തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ നൂറോളം സിനിമകൾ നിർമിച്ചു. പുതുവസന്തം, പുരിയാത പുതിർ, നാട്ടാമൈ, സുന്ദരപുരുഷൻ, തുള്ളാത മനവും തുള്ളും, സൂര്യവംശം, മാരീസൻ, മകുടം തുടങ്ങിയ നിരവധി സിനിമകൾ നിർമിച്ചു.

സിനിമ നിർമാണത്തിനൊപ്പം സ്റ്റീൽ, ജ്വല്ലറി, കയറ്റുമതി ബിസിനസും നടത്തിയിരുന്നു. ഭാര്യ: മഹ്ജാബീൻ. സംസ്കാരചടങ്ങ് ബുധനാഴ്ച ചെന്നൈയിൽ നടക്കും. മരണത്തിൽ സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsJiiva
News Summary - Ace producer RB Choudary passes away in road accident
Next Story