എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രം ‘സ്പാ’ ഫെബ്രുവരിയിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsഎബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’ ഫെബ്രുവരിയിൽ വേൾഡ് റിലീസിനെത്തും. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രുതി മേനോൻ, സിദ്ധാർത്ഥ് ഭരതൻ, മേജർ രവി, ശ്രീകാന്ത് മുരളി, അശ്വിൻ കുമാർ, വിനീത് തട്ടിൽ, കിച്ചു ടെല്ലസ്, പ്രശാന്ത് അലക്സാണ്ടർ, ദിനേശ് പ്രഭാകർ, രാധിക തുടങ്ങി നിരവധി താരങ്ങളാണ് പോസ്റ്ററിലുള്ളത്.
'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ " എന്ന ടാഗ് ലൈനോടുകൂടിയാണ് നേരത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിന്റെ കഥയും എബ്രിഡ് ഷൈൻ തന്നെയാണ്. സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെയും ചേർന്നാണ് നിർമാണം.
വിജയ് മേനോൻ, ജോജി കെ, ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവരും അടക്കം വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ്, സംഗീതം - ഇഷാൻ ഛബ്ര, വരികൾ - ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്.
എഡിറ്റർ - മനോജ്, ഫൈനൽ മിക്സ് - എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് - ശ്രീ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ - ഷിജി പട്ടണം, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, കോസ്റ്റ്യൂം ഡിസൈൻ - സുജിത്ത് മട്ടന്നൂർ, മേക്കപ്പ് - പി.വി. ശങ്കർ, സ്റ്റണ്ട് - മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ - ആർച്ച എസ്. പാറയിൽ,
ഡി.ഐ - ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് - സുജിത്ത് സദാശിവൻ, സ്റ്റിൽസ് - നിദാദ് കെ.എൻ, വി.എഫ്.എക്സ് - മാർജാര, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ - ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയ ‘സ്പാ’ ഫെബ്രുവരിയിൽ വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബർ സിസ്റ്റം ആസ്ട്രേലിയ. കേരളത്തിലും ഇന്ത്യക്കകത്തുമായി ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത് സ്പാറയിൽ ആൻഡ് വൈറ്റ് ചാരിയറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

