Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'തൊഴിൽ രഹിതൻ';...

'തൊഴിൽ രഹിതൻ'; പരിഹസിച്ചയാൾക്ക് ഉഗ്രൻ മറുപടിയുമായി അഭിഷേക് ബച്ചൻ...

text_fields
bookmark_border
Abhishek Bachchans Reaction  For  Calling Him Unemployed
cancel

രിഹസിച്ച വ്യക്തിക്ക് ഉഗ്രൻ മറുപടിയുമായി നടൻ അഭിഷേക് ബച്ചൻ. ട്വിറ്ററിലൂടെ തൊഴിൽ രഹിതനെന്ന് വിളിച്ചയാൾക്കാണ് അതെ നാണയത്തിൽ നടൻ മറുപടി നൽകിയിരിക്കുന്നത്.

പൽകി ശർമ്മ എന്ന മാധ്യമപ്രവർത്തകന്റെ ട്വീറ്റിന് ചുവടെയാണ് നടനെ പരിഹസിച്ചു കൊണ്ടുളള കമന്റ് വന്നത്. "ഇന്നത്തെ വാർത്തകൾ ലഭിക്കാൻ എത്ര പേജുകൾ നിങ്ങൾക്ക് മറിക്കേണ്ടി വന്നു? നിങ്ങളുടെ പത്രത്തിന് എത്ര മുൻ പേജുകളുണ്ട്? ദീപാവലി വിൽപ്പന പരസ്യങ്ങൾ നിങ്ങളുടെ വാങ്ങൽ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടോ?" എന്നായിരുന്നു പൽകിയുടെ ട്വീറ്റ്. "ആളുകൾ ഇപ്പോഴും പത്രങ്ങൾ വായിക്കുന്നുണ്ടോ??" എന്നായിരുന്ന അഭിഷേകിന്റെ കമന്റ്.

നടന്റെ ട്വീറ്റിന് ചുവടെയായി "ബുദ്ധിയുള്ള ആളുകൾ അത് ചെയ്യുന്നു. നിങ്ങളെപ്പോലെയുള്ള തൊഴിലില്ലാത്തവരല്ല," എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്. "ഓ, ഈ വിവരത്തിന് നന്ദി. ബുദ്ധിയും തൊഴിലും തമ്മിൽ ബന്ധമില്ല. നിങ്ങളെ ഉദാഹരണമായി എടുക്കുക. നിങ്ങൾ ജോലിക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്, നിങ്ങൾ ബുദ്ധിമാനല്ലെന്ന് എനിക്ക് ഉറപ്പുണ്ട് (നിങ്ങളുടെ ട്വീറ്റ് അനുസരിച്ച്)" അഭിഷേക് മറുപടി നൽകി. നടന്റെ ട്വീറ്റ് വൈറലായിട്ടുണ്ട്.

ഒരു ചെറിയ ഇടവേളക്ക് ശേഷം അഭിഷേക് ബച്ചൻ അഭിനയത്തിൽ സജീവമായിട്ടുണ്ട്. 'ബ്രീത്ത്: ഇൻ ടു ദ ഷാഡോ'യാണ് ഇനി പുറത്ത് വരാനുളള വെബ് സീരീസ്. ആമസോൺ പ്രൈമിലാണ് സീരീസ് എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abhishek Bachan
News Summary - Abhishek Bachchan's Reaction For Calling Him Unemployed
Next Story