Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ അഭിഷേക്​ ബച്ചന്​...

നടൻ അഭിഷേക്​ ബച്ചന്​ ഷൂട്ടിങ്ങിനിടെ പരിക്ക്​

text_fields
bookmark_border
നടൻ അഭിഷേക്​ ബച്ചന്​ ഷൂട്ടിങ്ങിനിടെ പരിക്ക്​
cancel

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ്​ ബോളിവുഡ്​ താരം അഭിഷേക്​ ബച്ചൻ ആശുപത്രിയിൽ. വലതുകൈക്ക്​ പരിക്കേറ്റതിനെ തുടർന്ന്​ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്​.

ആർ. പാർഥിപൻ സംവിധാനം ചെയ്​ത്​ അഭിനയിച്ച 'ഒത്ത സെരുപ്പ്​ സൈസ്​ 7' എന്ന ചിത്രത്തി​െൻറ ഹിന്ദി റീമേക്കിൽ അഭിനയിക്കവേയാണ്​ ജൂനിയർ ബച്ചന്​ പരിക്കേറ്റത്​. താരത്തെ കാണാനായി പിതാവ്​ അമിതാബ്​ ബച്ചനും സഹോദരി ശ്വേതയും ഭാര്യ ​െഎശ്വര്യ റായ്​യും മകൾ ആരാധ്യയും ലീലാവതി ആശുപത്രിയിൽ എത്തിയിരുന്നു.

Show Full Article
TAGS:Abhishek Bachchan injury 
News Summary - Abhishek Bachchan suffers injury on set
Next Story