Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്റെ പിതാവ് ആ സംവിധായകന്റെ ഭാഗ്യം; അഭിഷേക് ബച്ചൻ

text_fields
bookmark_border
Abhishek Bachchan reveals Amitabh Bachchan is R Balkis lucky charm
cancel

തന്റെ പിതാവ് അമിതാഭ് ബച്ചൻ സംവിധായകൻ ആർ. ബൽക്കിയുടെ ഭാഗ്യമാണെന്ന് അഭിഷേക് ബച്ചൻ. ബൽക്കിയുടെ ഗുമെർ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'ആർ. ബൽക്കിയുടെ എല്ലാ ചിത്രങ്ങളിലും അച്ഛനും ഉണ്ടാകാറുണ്ട് . അദ്ദേഹം ബൽക്കിയുടെ ഭാഗ്യമാണെന്ന് തോന്നുന്നു. ഇത് അച്ഛനോടുള്ള ആദരവായിട്ടാണ് ഞങ്ങൾ കാണുന്നത്'- അഭിഷേക് ബച്ചൻ പറഞ്ഞു. എന്നാൽ ചിത്രത്തിൽ പിതാവുമായി തനിക്ക് കോമ്പിനേഷൻ രംഗങ്ങളില്ലെന്നും താരം കൂട്ടിച്ചേർത്തു.

അഭിഷേക് ബച്ചൻ, സയ്യാമി ഖേർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആർ. ബൽക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുമെർ. വാഹനാപകടത്തിൽ ഒരു കൈ നഷ്ടപ്പെടുന്ന ക്രിക്കറ്റ് താരത്തിന്റ കഥയാണ് ചിത്രം പറ‍യുന്നത്. ആഗസ്റ്റ് 18 നാണ് ഗുമെർ തിയറ്ററുകളിൽ എത്തുന്നത്. അംഗദ് ബേദി, ശബാന ആസ്മി എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം അമിത് ത്രിവേദി. ഛായാഗ്രഹണം വിശാല്‍ സിൻഹ. സംവിധായകൻ ആർ. ബൽകി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abhishek Bachchan reveals Amitabh Bachchan is R Balki's 'lucky charm'
Next Story