Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Abhishek Bachchan
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅയ്യപ്പനും കോശിയും...

അയ്യപ്പനും കോശിയും ഹിന്ദി റീമേക്കിൽ പൃഥ്വിയുടെ റോളിൽ അഭിഷേക്​ ബച്ചനില്ല; പകരം വരുന്നത്​ ഈ നടൻ

text_fields
bookmark_border

മുംബൈ: അയ്യപ്പനും ​േകാശിയും ചിത്രത്തി​െൻറ ഹിന്ദി റീമേക്കിൽ പൃഥിരാജ്​ കൈകാര്യം ചെയ്​ത കോശിയുടെ റോളിൽ അഭിഷേക്​ ബച്ചനുണ്ടാകില്ലെന്ന്​ റിപ്പോർട്ട്​. സംവിധായകൻ ജഗൻ ശക്തി ഒരുക്കുന്ന ചിത്രത്തിൽ അഭിഷേകിന്​ പകരം അർജുൻ കപൂറെത്തുമെന്നാണ്​ വിവരം. ഔദ്യോഗികമായി ഇക്കാര്യം സ്​ഥിരീകരിച്ചിട്ടില്ല.

​ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യ​പ്പ​െൻറ വേഷം ചെയ്യുക ജോൺ എബ്രഹാമായിരിക്കും. നവംബറോടെയാണ്​ ചിത്രീകരണം ആരംഭിക്കുക.

ജോണും അർജുനും നിലവിൽ ഏക്​ വില്ലൻ 2 വി​െൻറ ചിത്രീകരണത്തിലാണ്​. അർജുൻ സിനിമയിലെത്തുന്നതി​െൻറ ഭാഗമായി സംവിധായകനുമായി കൂടിക്കാഴ​്​ച നടത്തിയതായി പിങ്ക്​വില്ല റിപ്പോർട്ട്​ ചെയ്യുന്നു.

അയ്യപ്പനും കോശിയുടെയും റീമേക്ക്​ അവകാശം ജോൺ എബ്രഹാം സ്വന്തമാക്കിയിരുന്നു. ജോണി​െൻറ നിർമാണ കമ്പനിയായ ജെ.എ എൻറർടെയിൻമെൻറാണ്​ ചിത്രം നിർമിക്കുക. നേരത്തേ തമിഴിലും തെലുങ്കിലും ചിത്രം റീമേക്ക്​ ചെയ്യുമെന്ന്​ അറിയിച്ചിരുന്നു.

2020ലെ മലയാളത്തിലെ സൂപ്പർ ഹിറ്റ്​ ചിത്രങ്ങളിലൊന്നായിരുന്നു അയ്യപ്പനും കോശിയും. അനാർക്കലിക്ക്​ ശേഷം സംവിധായകൻ സച്ചി സംവിധാനവും രചനയും നിർവഹിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:John abrahamAyyappanum KoshiyumAbhishek Bachan
News Summary - Abhishek Bachchan no longer be a part of Ayyappanum Koshiyum Hindi remake
Next Story